Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Supply

Alappuzha

ക​നാ​ൽ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു; ചു​ന​ക്ക​ര​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

ചാ​രും​മൂ​ട്: വേ​ന​ൽ ക​ന​ത്ത​തോ​ടെ ചു​ന​ക്ക​ര പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കു​ന്നു. പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലെ​യും കി​ണ​റു​ക​ൾ വ​റ്റി​വ​ര​ണ്ട​തോ​ടെ ജ​ന​ജീ​വി​തം പൂ​ർ​ണ​മാ​യും ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് കി​ണ​റു​ക​ളി​ലെ ഉ​റ​വ നി​ല​യ്ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ജ​ൽ​ജീ​വ​ൻ ടാ​പ്പി​ൽ രാ​ത്രി മാ​ത്രം വെ​ള്ളം ല​ഭി​ക്കു​ന്ന​തും ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​ണ്. പ​ക​ൽ​സ​മ​യം വെ​ള്ളം എ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പ്ര​ദേ​ശ​ത്തെ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പ് നി​ല​നി​ർ​ത്തു​ന്ന​തി​ൽ ക​നാ​ൽ വെ​ള്ളം നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.

ക​നാ​ലി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി വെ​ള്ളം ഒ​ഴു​കി​യാ​ൽ മാ​ത്ര​മേ പ​രി​സ​ര​ത്തെ കി​ണ​റു​ക​ളി​ൽ ഉ​റ​വ ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ, ക​നാ​ൽ വെ​ള്ളം എ​ത്താ​ത്ത​ത് കാ​ര​ണം കി​ണ​റു​ക​ൾ അ​ടിവ​റ്റു​ക​യും കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​ല​യേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​ണ്.

നി​ത്യോ​പ​യോ​ഗ​ത്തി​നു പോ​ലും വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന കു​ടും​ബ​ങ്ങ​ൾ വ​ലി​യ തു​ക ന​ൽ​കി സ്വ​കാ​ര്യ ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് വ​രു​ത്തി​വയ്ക്കു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​നു പു​റ​മേ പ്ര​ദേ​ശ​ത്തെ കൃ​ഷി​ക​ളെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ക​ടു​ത്ത ചൂ​ടി​ൽ ജ​ല​സ്രോ​ത​സുക​ൾ വ​റ്റു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ നി​വാ​സി​ക​ൾ.

വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ജ​ല​സേ​ച​ന വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച് കി​ണ​റു​ക​ളി​ലെ ഉ​റ​വ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up